society
കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കലാസന്ധ്യ വിശിഷ്ടാതിഥികൾ ചേർന്ന് തിരിതെളിക്കുന്നു

തിരുവല്ല: അശരണർക്കും കിടപ്പുരോഗികൾക്കും തുണയേകാനായി സംഘടിപ്പിച്ച കനിവ് കലാസന്ധ്യയിൽ ആയിരങ്ങൾ അണിചേർന്നു. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ധനശേഖരണാർത്ഥം സംഘടിപ്പിച്ച കലാസന്ധ്യയുടെ പൊതുസമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ. അദ്ധ്യക്ഷനായി. മന്ത്രി വീണാ ജോർജ്, ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് കോഹൻ പ്രഥമൻ മെത്രാപോലീത്ത, പി.ആർ.പി.സി. ജില്ലാ രക്ഷാധികാരി കെ.പി. ഉദയഭാനു, എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ, കനിവ് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി. ആന്റണി, മുൻ എം.എൽ.എ.രാജു ഏബ്രഹാം, ഫാ.സിജോ പന്തപ്പള്ളിൽ, അഡ്വ.പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, നാടൻപാട്ട് കലാകാരൻ സി.ജെ.കുട്ടപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല , കേരള കോഒാപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ, കനിവ് സെക്രട്ടറി അഡ്വ.ആർ മനു, ബാബു സ്കൈ ഗ്രൂപ്പ്, ബോബൻ മണ്ണിൽ, റവ.ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡോ.ജെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്റ്റീഫൻ ദേവസ്യ, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള കലാവിരുന്നും ഉണ്ടായിരുന്നു.