 
കോന്നി: ബഫർ സോൺ വിഷയത്തിൽ കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോരമേഖലയിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥയുടെ സമാപനം കൊക്കത്തോട്ടിൽ കർഷകസംഘം ജില്ലാ ട്രഷറർ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെച്ചൂച്ചിറ ചാത്തൻ തറയിൽ നിന്നും ആരംഭിച്ച പ്രചരണ ജാഥ സീതത്തോട് ചിറ്റാർ തണ്ണിത്തോട് കോന്നി അരുവാപ്പുലം പഞ്ചായത്തുകളിലെ മലയോര മേഖലയിൽ പര്യടനം നടത്തി. ജാഥയുടെ പര്യടനത്തിൽ വിവിധ കേന്ദ്രങ്ങളിലായി ജാഥ ക്യാപ്റ്റൻ കർഷക സംഘം സംസ്‌ഥാന കമ്മിറ്റി അംഗം എ.പദ്മകുമാർ,പ്രസാദ് എൻ.ഭാസ്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ആർ.ഗോവിന്ദ്, കെ.പി സുഭാഷ് കുമാർ, ജോജി ജോർജ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ഏബ്രഹാം,കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജേക്കബ് വളയംപള്ളിൽ, കെ എസ് സുരേഷൻ, കെ. പ്രകാശ് കുമാർ, സി കെ. നന്ദ കുമാർ, എൻ ലാലാ ജി, ത്യാഗരാജൻ, എസ്.ഹരിദാസ്, ശ്യാം ലാൽ, ജെയിംസ് കെ.ജെ, പ്രവീൺ പ്രസാദ്, കെ.ജി മുരളീധരൻ, ജോബി ടി.ഈശോ, പി.ആർ പ്രമോദ്,ടി.കെ സജി,വി.കെ രഘു, ജോജു വർഗീസ്,പി.ആർ ശിവൻകുട്ടി, എന്നിവർ സംസാരിച്ചു.