തിരുവല്ല: ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റും മൂലൂർ സ്മാരക സമിതി ചെയർമാനുമായിരുന്ന പ്രൊഫ.ജി.രാജശേഖരൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് മൂന്നിന് തിരുവല്ല വൈ.എം.സി.എയിൽ നടക്കും. പുരോഗമന കലാസാഹിത്യസംഘവും ജില്ലാലൈബ്രറി കൗൺസിലും കണ്ണശ്ശസ്മാരക ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുൻ എം.പി. കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും.അഡ്വ.ഫ്രാൻസിസ് വി ആന്റണി അദ്ധ്യക്ഷത വഹിക്കും.മുഖ്യപ്രഭാഷണവും ജി.രാജശേഖരൻ നായർ ഫൗണ്ടേഷന്റെ പ്രഖ്യാപനവും കവി എൻ.പ്രഭാവർമ്മ നടത്തും.