 
പന്തളം: ടെമ്പോ ട്രാവലിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ചിട്ടശേഷം ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്, ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലം ബെസ്റ്റ് കല്ലറ വിളത്തറ വലിയ പാടം ഊരാളിശ്ശേരിയിൽ കെ.കെ.സാബു (47), വഴിയാത്രക്കാരായ താമരക്കുളം കുമ്പശ്ശേരിയിൽ ദേവരാജൻ (51), ചാരുംമൂട് സ്വദേശി സുനിൽ (45) , കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം തെള്ളകം പെരിങ്ങാട്ട് വീട്ടിൽ ഡോ. കിറ്റി ജോസഫ് കുരുവിള ( 30), ഭാര്യ എലിസബത്ത് ജോൺ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജംഗ്ഷന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 1. 45നായിരുന്നു അപകടം. അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന അടൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷയും കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഡോക്ടർ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .