arest
പീറ്റർ

തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരടക്കമുളള ജീവനക്കാർക്കുനേരെ കയ്യേറ്റശ്രമവും അസഭ്യവർഷവും നടത്തി അഴിഞ്ഞാടിയ യുവാവിനെ റിമാൻഡ് ചെയ്തു. കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച അയൽക്കാരിയുടെ വിവരം തിരക്കിയെത്തിയതാണ് ഇയാൾ. ഡ്യൂട്ടി ഡോക്ടർ രോഗിയെ പരിശോധിച്ചശേഷം ഡ്രിപ്പിട്ടുകിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഷിജു ആശുപത്രിയിലെത്തിയത്. തുടർന്ന് ഡോക്ടർമാരായ ലൗഷ്യ, ശശികുമാർ, ലീന എന്നിവരോട് ബഹളംകൂട്ടുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.