ചെങ്ങന്നൂർ: ഓട്ടോറിക്ഷാ കവർന്ന കേസിലെ പ്രതി പത്തനംതിട്ട മലയാലപ്പുഴ സിജി ഭവനത്തിൽ സുനിൽ രാജേഷിനെ (28) അറസ്റ്റുചെയ്തു. കെ.എസ്. ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കുറ്റൂർ വെസ്റ്റ് ഓതറ ചാക്കത്തിൽ രാജേന്ദ്രന്റെ ഓട്ടോയാണ് കവർന്നത്. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോ ക്രിസ്മസ് ദിനത്തിൽ പകലാണ് മോഷണം പോയത്. കവർച്ച ചെയ്ത ഓട്ടോ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെങ്ങന്നൂർ എസ്.ഐ അനിലാകുമാരി കെ.എസ്, എ.എസ്.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം, പിടിച്ചുപറി തുടങ്ങി 13ലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്