s

പത്തനംതിട്ട: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. എൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. എസ്. മുരുഗേഷൻ, കെ. കണ്ണൻ , എൻ. വിശ്വംഭരൻ, വി. പുഷ്പകുമാർ, ചന്ദ്രകുമാർ, എൻ. മുരുകേശൻ, മുത്തുകൃഷ്ണൻ, ഐ. ഇളങ്കോ, പി. കാമു, അജികുമാർ, ബി. അശോകൻ, രാജമണി, ടി. പ്രദീപ്, എൻ. സി ബാലശങ്കർ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു.