 
പത്തനംതിട്ട : റേഷൻ കടകളിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് പരിശോധന നടത്തിയത്. റേഷൻകടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവുതൂക്കം, ഗുണഭോക്താക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, രജിസ്റ്ററുകൾ, സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടർ പരിശോധിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ പി.ജി.ലേഖ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.പ്രദീപ്, ശ്രീജ കെ.സുകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.