
പത്തനംതിട്ട : ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബി.ഐ.എസ്) ആഭിമുഖ്യത്തിൽ ജില്ലാതല ഓഫീസർമാർക്കായുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബി.ഐ.എസിന്റെ വിവിധ സ്റ്റാൻഡേർഡുകൾ, നിർബന്ധിത സർട്ടിഫിക്കേഷൻ ,വേണ്ട പ്രോഡക്ടുകൾ, ഐ.എസ്.ഐ മാർക്ക്, ഹാൾമാർക്ക്, തുടങ്ങിയവ വിശദീകരിച്ചു.
റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ജേക്കബ് ടി. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് കൊച്ചി ഓഫീസ് ജോ. ഡയറക്ടർ ടി.ആർ. ജുനിത, ഡെപ്യൂട്ടി ഡയറക്ടർ രമിത്ത് സുരേഷ് എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.