krishi-
കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം കാർഷിക വികസന വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ഓയിൽപാം ഇന്ത്യ ചെയർമാൻ വിദ്യാധരൻ.എം.വി, പഴവങ്ങാടിക്കര സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, ആലിച്ചൻ ആറൊന്നിൽ, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എസ്.സുജ, അന്നമ്മ തോമസ്, കെ.കെ.സുരേന്ദ്രൻ, എ.ജി.ആനന്ദൻ പിള്ള, എ.ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു.