കിഴക്കേപൈനുംമൂട് ഈശോ മത്തായി പാറപ്പുറത്ത് സ്മൃതി ദിനം
'അരനാഴികനേരം', 'പണിതീരാത്ത വീട്' ഇവ എഴുതിയ പാറപ്പുറത്തെ മലയാളി എങ്ങനെ മറക്കും. 1924 ശിശുദിനത്തിൽ മാവേലിക്കരയിലെ കുന്നം എന്ന ഗ്രാമത്തിൽ ജനിച്ച പാറപ്പുറം 1981 ഡിസംബർ 30ന് അന്തരിച്ചു. 21വർഷത്തെ പട്ടാള ജീവിതത്തിനുശേഷമാണ് പൂർണസമയ എഴുത്തിലേക്ക് പാറപ്പുറം മാറിയത്. വെളിച്ചം കുറഞ്ഞ വഴികൾ എന്ന നാടകം നിരവധി സ്റ്റേജുകൾ കണ്ടു. 'മരിക്കാത്ത ഓർമ്മകൾ' എന്ന പേരിൽ പാറപ്പുറത്ത് തന്റെ അനുഭവങ്ങൾ ഒന്നൊന്നായി തന്റെ വായനക്കാർക്ക് വിവരിച്ചു. 1972ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന്റെ 'പണി തീരാത്ത വീട്' എന്ന സിനിമയുടെ കഥയ്ക്ക് ലഭിച്ചു.