പന്തളം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ , കണ്ണൻ സാഗർ, സുഭാഷ് പന്തളം, എന്നിവർ അഭിനയിക്കുന്ന പൂമ്പാറ്റകൾ പറക്കട്ടെ എന്ന ഷോർട്ട് ഫിലിമിന്റെ ഷൂട്ടിംഗ് പൂഴിക്കാട് പെരുമ്പുളിക്കൽ പന്തളം പത്തനംതിട്ട എന്നീ ഭാഗങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്നു. പന്തളം പൂഴിയ്ക്കാട് ഗവ.യു.പി.സ്‌കൂളിലേയും,കുരമ്പാല സെന്റ്‌തോമസ് സ്‌കൂളിലേയും ആയിരത്തിലധികം വിദ്യാർത്ഥികളേയും അണിനിരത്തി ലഹരിക്കെതിരെയും അതിന്റെ ഉപയോഗവും ദൂഷ്യ വശങ്ങളും ഇതിലൂടെ ചൂണ്ടി കാട്ടുന്നു. സ്‌കൂൾ പശ്ചാത്തലം ഒരുക്കി അതിലൂടെ അവബോധം ഉണ്ടാക്കി മറ്റ് കുട്ടികളിലും മാതാപിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം ഒരുക്കുന്നത്. മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ ആശയവും സംവിധാനവും ചെയ്യുന്ന മൂന്നാമത്തെ ഷോർട്ട് ഫിലിമാണിത്. നിർമ്മാണം പ്രകാശ്കുമാർ, കാമറ രതീഷ് അടൂർ, നൃത്താവിഷ്‌ക്കാരം നാഗേശ്വരാനൃത്തവിദ്യാലയം, സഹസംവിധാനം അശ്വിൻശങ്കർ, ഗാനങ്ങൾ : ശുഭാ രഘുനാഥ്, സെന്റ് തോമസ്, സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജോയൽ ഗിരിജാ പ്രമോദ്, നിഷാ രഘു,നിസാം സാഗർ , പ്രതിഭാ പി.നായർ ,സുരേഷ് മെഴുവേലി, അഭിജിത്ത്, അമൽ, രാജേഷ് കുരമ്പാല റെജി എന്നിവരും ഇതിൽ അഭിനേതാക്കളാണ്.