തുമ്പമൺ:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ വായനശാലയുടെ 66-ാം വാർഷികവും പുതുവർഷ വരവേൽപ്പും 31ന് വൈകിട്ട് 4ന് വായനശാല ഹാളിൽ നടക്കും. കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, പഞ്ചായത്ത് അംഗങ്ങളായ അഡ്വ.വി.ബി. സുജിത്ത്, മിനി സാം, വായനശാല മുൻ പ്രസിഡന്റ് കെ.വി.ഗോപാലകൃഷ്ണ കുറുപ്പ് തുടങ്ങിയവർ സംസാരിക്കും.