 
റാന്നി : കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. മിനി സ്ക്രീൻ താരങ്ങളായ ഷാജി മാവേലിക്കരയും വിനോദ് കുറിയന്നൂരും മുഖ്യാഥിതികൾ ആയിരുന്നു.
മത്സരത്തിൽ മുത്തിയമ്മനാട് കുറവിലങ്ങാട് ചാമ്പ്യന്മാരായി. ഇടുക്കി വെള്ളിലാംകടവിനാണ് രണ്ടാംസ്ഥാനം. വർക്കി എബ്രഹാം കാച്ചാണത്ത്,
റിങ്കു ചെറിയാൻ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, എ.കെ.ലാലു, റെജി താഴെമൺ, ലാലു ജോൺ, ജെസ്സി തോമസ് അലക്സ്, അനിത അനിൽകുമാർ, അനി വലിയകാലാ, ആശിഷ് പാലക്കാമണ്ണിൽ, ബെന്നി മാഠത്തുപടി, ആരോൺ ബിജിലി പനവേലിൽ, മാർട്ടിൻ ചുങ്കപ്പാറ, അരവിന്ദ് വെട്ടിക്കൽ, ഷിന്റു തേനലിൽ , ആൻസൺ തോമസ്, ജോബിൻ കോശി, റിജോ റോയ് തോപ്പിൽ പ്രവീൺ രാജ് രാമൻ, ജെറിൻ പ്ലാച്ചേരി, ഷിബു തോണിക്കടവിൽ, ഉദയൻ സി.എം, ബെബിൻ, അജുമൽ എന്നിവർ പ്രസംഗിച്ചു.