
പത്തനംതിട്ട : കാർഷിക സെൻസസിന്റെ പത്തനംതിട്ട ജില്ലയിലെ വിവര ശേഖരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ ഭവനത്തിൽ നിന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ വി.ആർ. ജ്യോതി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ ശേഖരിച്ചു.
റിസർച്ച് ഓഫീസർ പി. പദ്മകുമാർ, അഡീഷണൽ ജില്ലാ ഓഫീസർ കെ.ആർ. ഉഷ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ മജീദ് കാര്യംമാക്കൂൽ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർ പി.എം. അബ്ദുൾ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.