മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ താൽക്കാലികമായി വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഈ റോഡിൽ കൂടി പോകേണ്ട വാഹനങ്ങൾ കൊറ്റൻകുടി സ്റ്റോർമുക്ക് റോഡിൽ (ഓസ്റ്റിൻ റോഡ്) കൂടി പോകണം.