
പത്തനംതിട്ട : പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (കെ.എ.പി മൂന്ന് ബി.എൻ (കാറ്റഗറി നമ്പർ: 530/19) തസ്തികയ്ക്കായി ഒക്ടോബർ, നവംബർ മാസങ്ങളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നടത്തിയ ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത്, കായികക്ഷമതാ പരീക്ഷ പാസായവരിൽ പുനരളവെടുപ്പിന് അപ്പീൽ നൽകിയിട്ടുളള ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 2023 ജനുവരി നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും. വിശദവിവരങ്ങൾക്ക് പ്രൊഫൈൽ പരിശോധിക്കുക. ഫോൺ: 0468 2222665.