ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടന്ന ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കി. സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ 29 വോളണ്ടിയർമാരാണ് ആശുപത്രിയിൽ മോശം അവസ്ഥയിലായിരുന്ന ഉപകരണങ്ങൾ പ്രവർത്തനസജ്ജമാക്കി പെയിന്റ് അടിച്ചു നൽകിയത്. ഇവ ആശുപത്രി അധികൃതർക്ക് കൈമാറി. ജെസ്സി മോൾ ജോസഫ്, വി.എം.മനീഷ് എന്നിവർ നേതൃത്വം നൽകി.