ksspu
ksspu

കോന്നി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മുപ്പത്തെട്ടാമത് ജില്ലാ സമ്മേളനം കോന്നി പ്രിയദർശനി ഹാളിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് പതാകയുയർത്തി. ജില്ലാ കമ്മിറ്റി യോഗവും ജില്ലാ കൗൺസിൽ യോഗവും സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചെറിയാൻ ചെന്നീർക്കര റിപ്പോർട്ടും ട്രഷറർ വിത്സൺ തുണ്ടിയത്ത് വരവ് ചെലവ് കണക്കും വൈസ് പ്രസിഡന്റ് ബി.നരേന്ദ്രനാഥ് രാഷ്ട്രീയ പ്രമേയവും സംസ്ഥാനകമ്മിറ്റി അംഗം എം എ ജോൺ സംഘടനാപ്രമേയവും അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിക്കും . കെ.പി.സി.സി സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുതിർന്ന പെൻഷൻകാരെ ആദരിക്കും. കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ നവാഗതരെ വരവേൽക്കും. 12 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻപിള്ള അദ്ധ്യക്ഷത വഹിക്കും. 2.30ന് വനിതാസമ്മേളനം വനിതാഫോറം സംസ്ഥാന പ്രസിഡന്റ് എ.നസിം ബീവി ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എലിസബത്ത് അബു അദ്ധ്യക്ഷത വഹിക്കും.