30-kurampala-padayani
കുരമ്പാല പടയണി കളരിയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ വല്യമേളം പരിശീലനം

പന്തളം: അവധിക്കാലത്ത് കുരമ്പാല പടയണിക്കളരിയിൽ സപ്തദിന ക്യാമ്പിന് തുടക്കമായി. അടവി മഹോത്സവത്തിന് മുന്നോടിയായി നടക്കുന്ന ക്യാമ്പിൽ പടയണി വിനോദം, തപ്പ് മേളം, വലിയമേളം, കോലംതുള്ളൽ, കോലപാട്ട് തുടങ്ങിയവയുടെ പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. കുരമ്പാല പടയണി കളരിയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ മുതൽ ക്യാമ്പ് നടക്കും. മനോജ് നാരങ്ങാനം, രാധാകൃഷ്ണൻ നായർ നാരങ്ങാനം തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കളരി ആശാൻ സുഭാഷ് കുരമ്പാല, ശാർങ്ദ്ധരൻ ഉണ്ണിത്താൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്ര സന്നിധിയിലും ലൈബ്രറി കൗൺസിലിന്റെ ജനചേതന യാത്രയിലും പടയണി കളരി പടയണി അവതരിപ്പിച്ചിരുന്നു. കളരി പ്രസിഡണ്ട് ആർ.മധുസൂദന കുറുപ്പ്, സെക്രട്ടറി പി.ജയകുമാർ, ഖജാൻജി വിഷ്ണു, ജോ.സെക്രട്ടറി വിജേഷ് കൺവീനർ സി.വിനോദ് കുമാർ കളരി കലാകാരൻമാർ എന്നിവർ പങ്കെടുത്തു. ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും