വള്ളിക്കോട് : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികവും, രജത ജൂബിലി ആഘോഷവും നടത്തി. കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ്.ചെയർപേഴ്‌സൺ സരിത മുരളി,സി.ഡി.എസ് മെമ്പർ സെക്രട്ടറി മിനി തോമസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി തുടങ്ങിയവർ സംസാരിച്ചു. എസ്. എസ്.എൽ.സി.,പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ചികിത്സാസഹായ വിതരണോദ്ഘാടനവും നടത്തി.ഫിലിംഅഭിനേതാവ്, ടി. വി.പ്രോഗ്രാം അഭിനേതാവ്, കേരള സാഹിത്യവേദി അവാർഡ് ജേതാവ് എന്നിവരെയും അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, എം.പി.ജോസ്, ഗീത ടീച്ചർ, സുഭാഷ്.ജി, പ്രമോദ് കെ.ആർ., സിനിമാ സീരിയൽ ആർട്ടിസ്റ്റ് നരിയാപുരം വേണുഗോപാൽ,വാർഡ് ജനപ്രതിനിധികളായ പത്മ ബാലൻ, എം.വി.സുധാകരൻ, ജയശ്രീ ജെ.,ലക്ഷ്മി ജി.,വിമൽ വി.,പ്രസന്നകുമാരി,അഡ്വ.തോമസ് ജോസ് അയ്യനെത്ത്,ആതിര മഹേഷ്,പഞ്ചായത്ത് സെക്രട്ടറി പി.ജെ.രാജേഷ് കുമാർ, കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ, സി.ഡി.എസ് ഉപസമിതി കൺവീനർമാരായ അമ്പിളി അനിൽ, അമ്പിളി ആനന്ദൻ, യമുന സുഭാഷ്,തങ്കമണി,കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ മഹേഷ്,സി.ഡി.എസ് അക്കൗണ്ടന്റ് വിദ്യാസി.നായർ ബ്ലോക്ക് കോഡിനേറ്റർമാരായ സജീഷ്,ഋഷി,ഐശ്വര്യ ജലജീവൻ പദ്ധതിയുടെ നടത്തിപ്പുകാരായ ജിജോ,സോജു,സുധീഷ് എന്നിവർ സംസാരിച്ചു.