പത്തനംതിട്ട: ഹോട്ടൽ ആൻഡ് ഹോസ്‌പിറ്റാലിറ്റി രംഗത്തെ ശ്രദ്ധേയരായ ഇന്ദ്രപ്രസ്ഥാ ഗ്രൂപ്പിന്റെ പുതിയ ഹോട്ടൽ കോഴഞ്ചേരിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് മന്ത്രി വീണാ ജോർജ്ജും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ചേർന്ന് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. തെക്കൻ കേരളത്തിലെ പ്രമുഖ വ്യവസായി ആയിരുന്ന കെ.ജി. പുരുഷോത്തമൻ തുടക്കം കുറിച്ച ഇന്ദ്രപ്രസ്ഥ ഗ്രൂപ്പ് ഒഫ് ഹോട്ടൽസിന്റെ 15-ാമത്തെ ഹോട്ടലാണ് കോഴഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ചടങ്ങിൽ കലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ കെ.പി. ഇന്ദ്രബാലൻ പറഞ്ഞു.