 
പന്തളം: പന്തളം തെക്കേക്കര ബഡ്‌സ് സ്‌കൂൂളും മറ്റ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരുടെ കലോത്സവം നടത്തി. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവർക്കും മൊമന്റോ നൽകി. പന്തളം തെക്കേക്കര പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയജ്യോതികുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരസമിതി ചെയർമാൻ വി.പി വിദ്യാധരപണിക്കർ, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എൻ.കെ ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ, രഞ്ജിത്ത്, ജയാദേവി, ബി.പ്രസാദ്കുമാർ,സി.ഡി.എസ് ചെയർപേഴ്‌സൺ രാജിപ്രസാദ്,സെക്രട്ടറി അംബിക, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശരണ്യ എന്നിവർ പങ്കെടുത്തു.