കുളനട: ഉള്ളന്നൂർ സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി വലിയ പള്ളി ഇടവക ശതോത്തര രജതജൂബിലി നിറവിലെത്തുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഇടവകയിലെ എല്ലാ കുടുംബനാഥരുമടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി അവസാന വാരം നടക്കുന്ന ഇടവക പെരുന്നാളിനോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, കൃഷി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ആത്മീയസംഘടനാ സമ്മേളങ്ങൾ, പ്രവാസി സംഗമം, കർഷക സംഗമം, പരിസ്ഥിതി സംരക്ഷണ സംഗമം, ഇടയ സംഗമം, കർഷകരേയും സൈനികരേയും മുതിർന്ന അംഗങ്ങളേയും ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടക്കും. ഫാ.ജോൺ ചാക്കോ ചെയർമാനായും ട്രസ്റ്റി പി.എം. അലക്‌സാണ്ടർ ജനറൽ കൺവീനറായും ഉമ്മൻ വർഗീസ്, വി.ഡി.സ്‌കറിയ, ബിജു മാത്യു എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരുമാണ്. ഫിനാൻസ്, പ്രോഗ്രാം, റിസപ്ഷൻ, പരിസ്ഥിതി, കൃഷി, പബ്ലിസിറ്റി, ഫുഡ്, സ്റ്റേജ് & സൗണ്ട്, ഡിസിപ്ലിൻ & ട്രാസ്‌പോർടേഷൻ, സുവനീർ എന്നീ കമ്മിറ്റികളും രൂപീകരിച്ചു. ഫാ.ജോൺ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോൺ പോൾ, ഫാ.പി.സി.തോമസ്, വി.ഡിസ്‌കറിയ, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.