മല്ലപ്പള്ളി: കോൺഗ്രസ് ജന്മദിനാഘോഷം പുറമറ്റം കവുങ്ങും പ്രയാർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.ഇ ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.വി ഇടിക്കുള സാബു തോമസ് ജെയിംസ് ജോർജ് എം.എ.ഫിലിപ്പ് റിൻസൺ, രാജുവടക്കംതല, കോരുത് ഇടിക്കുള്ള, ഇടിച്ചാണ്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.