തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, അരുന്ധതി അശോക്, പഞ്ചായത്തംഗങ്ങളായ ജയ ഏബ്രഹാം, ഷൈജു.എം.സി, സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, ചന്ദ്രു.എസ്.കുമാർ, ഏബ്രഹാം തോമസ്, ഡോ.പ്രീതാകുമാരി, ഡോ.രഞ്ജിനി.എം.യു, ഡോ.സുരേഷ്,ഏലിയാമ്മ കുര്യൻ പ്രസംഗിച്ചു.