 
തിരുവല്ല : കുറ്റൂർ തലയാർ പുത്തൻപുരയിൽ പരേതനായ റിട്ട.ക്യാപ്ടൻ സദാശിവൻ നായരുടെ മകൻ അഡ്വ.പി.എസ്.ലളിത് കുമാർ നായർ (53) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിംഗ് കൗൺസിൽ അംഗമാണ്. സി.പി.ഐ മുൻ തിരുവല്ല താലൂക്ക് സെക്രട്ടറിയും കുറ്റൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും തലയാർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമായിരുന്നു. മാതാവ് : പാട്ടപ്പറമ്പിൽ പുത്തൻപുരയിൽ കൃഷ്ണകുമാരി അമ്മ. ഭാര്യ : നെടുംപ്രയാർ ചെറിയത്ത് കുടുംബാംഗം ബിന്ദു. മക്കൾ : അബിതാ ലക്ഷ്മി (എൻജിനിയർ), ആദിത്യ ലക്ഷ്മി (ബിരുദ വിദ്യാർത്ഥിനി), സഞ്ചയനം: ചൊവ്വാഴ്ച 9ന്.