wq

പത്തനംതിട്ട: സംസ്ഥാനത്തെ ബധിര വിദ്യാലയങ്ങളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ശ്രവണ സംസാര പരിമിതരുടെ പ്രതിദിന ഭക്ഷണത്തുക ( ഡയറ്റ് തുക)) കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങളുടെയും , പഴം,​ പച്ചക്കറി ,​മത്സ്യം,​ മാംസ്യം ,​പാൽ തുടങ്ങി നിത്യോപക സാധനങ്ങളുടെ വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിൽ കുട്ടി ഒന്നിന് പ്രതിദിനം 50 രൂപ നിരക്കിൽ ഭക്ഷണം നൽകാനാകില്ല. സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ ഭക്ഷണശാലകളുടെ പ്രവർത്തനം ഏറെ പ്രതിസന്ധിയിലാണ്. കെ ബിനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വർഗീസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, , സന്തോഷ് കുമാർ, ആനി വർഗീസ്, ബൈജു തോമസ് എന്നിവർ പ്രസംഗിച്ചു.