പന്തളം: പന്തളം നഗരസഭയിൽ വികസനം തടസപ്പെടുത്താനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷ കക്ഷികളായ എൽ.ഡി.എഫും ,യു.ഡി.എഫും ശ്രമിക്കുന്നതെന്ന് ചെയർ പേഴ്‌സൺ സുശീലാ സന്തോഷ് ആരോപിച്ചു. റോഡ് എസ്റ്റിമേറ്റ് റിവയ്‌സ്, തെരുവ് നായ്ക്കളെ പിടിക്കുന്നതിന് യുവതി യുവാക്കളുടെ അപേക്ഷ ക്ഷണിക്കൽ, ഖരമാലിന്യ സംസ്‌കരണം, പന്നി ശല്യം,വ്യാപാരികൾ മാലിന്യം നിക്ഷേപിക്കുന്നത് സ്വയം നിർമ്മാർജനം, വാർഷിക പദ്ധതി തുടങ്ങി സുപ്രധാന അജണ്ട നടപ്പിലാക്കുന്നതിനായിരുന്നു കഴിഞ്ഞ ദിവസം അടിയന്തര കമ്മിറ്റി വിളിച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു.