manu-k-s
മനു കെ.എസ്

ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരിശ്ശേരി കൊച്ചുപുരയ്ക്കൽ (മനു ഭവനം) വീട്ടിൽ പരേതനായ ശശിയുടെ മകൻ മനു കെ.എസ് (42 ) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. പേരിശ്ശേരിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന മനു 23ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടംപോയി മടങ്ങുമ്പോൾ ആയിരുന്നു അപകടം. വാഹനം തലകീഴായി മറിയുകയായിരുന്നു. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. അമ്മ : ലീല, സഹോദരിമാർ : സവിത, വാവ.