 
ആങ്ങമൂഴി: സ്നേഹത്തണൽ ഗ്രൂപ്പിന്റെ ആദ്യ കുടുംബസംഗമവും ഗുരുനാഥന്മാരെ ആദരിക്കൽ ചടങ്ങുമായ പുനർജനി ഇന്നലെ രാവിലെ 10ന് ആങ്ങമൂഴി മാർത്തോമ സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പി.ആർ.ഉദ്ഘാടനം നിർവഹിച്ചു. സ്നേഹത്തണൽ ഗ്രൂപ്പ് പ്രസിഡന്റ് പ്രസന്നൻ പി.പി.അദ്ധ്യക്ഷനായിരുന്നു. ഗ്രൂപ്പ് രക്ഷാധികാരി പ്രസന്നൻ കെ.ജി.,സെക്രട്ടറി സതി സി.കെ.,മൂഴിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ, ഗീതാ എസ്., റവ.ഫാ.ഏബ്രാഹം മണ്ണിൽ, കോമള സന്തോഷ്, ഹരികുമാർ കെ.എ.,തോമസ്കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, സമ്മാനവിതരണവും നടന്നു.