daily
നഗരസഭ ബഡ്‌സ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം നഗരസഭാ അദ്ധ്യക്ഷൻ അഡ്വ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : നഗരസഭ ബഡ്‌സ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ അംബികാവേണു അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി, അഡ്വ.എ.സുരേഷ് കുമാർ , പി.കെ.അനീഷ്, ജെറി അലക്‌സ് , ഇന്ദിരാമണിയമ്മ, ആർ.സാബു, അഷറഫ്, നീനുമോഹൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീദേവി, ബഡ്‌സ് സ്‌കൂൾ അദ്ധ്യാപിക സൂസൻ ജയിംസ് എന്നിവർ സംസാരിച്ചു.