മല്ലപ്പള്ളി :വായ്പൂര് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ജനുവരി 6ന്കൊടിയേറി 15ന് ആറാട്ടോടെ സമാപിക്കും. 6ന് രാവിലെ പതിവ് പൂജകൾ,​ 9ന് കാവടിയാട്ടം(കുളത്തൂർ ദേവീക്ഷേത്രത്തിൽ നിന്ന്)​ 12ന് കാവടി അഭിഷേകം, ഉച്ചപൂജ 12.30 ന് പ്രസാദം വഴിപാട് ,​ വൈകിട്ട് 5.15ന് കൊടിക്കൂറ സമർപ്പണം,​ 5.30ന് സോപാനസംഗീതം 6.30ന് ദീപാരാധന,​ 7നും 7.30നും മദ്ധ്യേ കൊടിയേറ്റ്,​ 7.45ന് തിരുവാതിര,​ 8.30ന് കഥാപ്രസംഗം,​ 9ന് ശ്രീഭൂതബലി, അത്താഴ പൂജ. 7ന് വെളുപ്പിന് പതിവ് പൂജകൾ വൈകിട്ട് 7ന് തിരുവാതിര 7.30ന് നാമഘോഷലഹരി. 8ന് വെളുപ്പിന് പതിവ് പൂജകൾ,​ 9.20ന് ഉത്സവബലി വിളക്കുവയ്പ്, മരപ്പാണി 10ന് ഓട്ടൻ തുള്ളൻ,​ 11.30ന് ഉത്സവബലി ദർശനം,​ 12പ്രസാദമൂട്ട്,​ 6.30ന് ദീപാരാധന,​ 7ന് നൃത്തസന്ധ്യ,​ 8ന് കഥകളി,​ 9ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 6.30ന് ദീപാരാധന ,അത്താഴപൂജ, ശ്രീഭൂതബലി 7.30ന് സംഗീത സദസ്,​ 10ന് രാവിലെ പതിവ് പൂജകൾ,രാവിലെ 9ന് പുറപ്പാട് എഴുന്നെള്ളത്ത്.(നല്ലുശേരി കോവിൽ വട്ടം)​ തുടർന്ന് ആകാശ വിസ്മയം.11ന് വെളുപ്പിന് പതിവ് പൂജകൾ,​രാവിലെ 9ന് ഊരുവലത്ത് എഴുന്നെള്ളത്ത്. (കുളത്തൂർ പ്രയാർ). 12ന് വെളുപ്പിന് പതിവ് പൂജകൾ,​ രാവിലെ 9ന് ഊരുവലത്ത് എഴുന്നെള്ളിപ്പ് (ചെറുതോട്ടുവഴി)​. 13ന് വെളുപ്പിന് പതിവ് പൂജകൾ,​ ഊരുവലത്ത് എഴുന്നെള്ളിപ്പ്. 14ന് രാവിലെ പതിവ് പൂജകൾ,​10.30ന് കാഴ്ചശ്രീബലി,​ 4ന് ഊരുവലത്ത് എഴുന്നെള്ളിപ്പ് (കുന്നിനിശേരി ). 9.30ന് ഗാനമേള. 15ന് 8.30ന് കണി ദർശനം,അഭിഷേകം , അലങ്കാര പൂജ ,ഭാഗവത പാരായണം,​വൈകിട്ട് 5.30ന് കൊടിയിറക്ക്. 6ന് ആറാട്ട് പുറപ്പാട്,​ 7ന് ഭജന 7.30ന്,​ ആറാട്ട് തുടർന്ന് ആറാട്ട് സദ്യ,സംഗീത സദസ്, 9ന് ആറാട്ട് എഴുന്നെള്ളിപ്പ്,​ 10.30ന് ആറാട്ട് വരവേൽപ്പ് തുടർന്ന് ദീപക്കാഴ്ച, ആകാശ വിസ്മയം,സേവ,വലിയ കാണിക്ക 11.30ന് അകത്തെഴുന്നെള്ളത്ത്, ശ്രീഭൂതബലി, നട അടയ്ക്കൽ.