
പുതുവർഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്. ആഹ്ളാദവും ആവേശവും മാത്രമല്ല, നിരാശയും വേദനയും നൽകിയ സംഭവങ്ങളുമുണ്ടായി ചരിത്രത്തിലേക്ക് മറയാൻ തുടങ്ങുന്ന 2022ൽ . പ്രത്യാശയോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ ഒാർത്തെടുക്കാം കഴിഞ്ഞുപോയ നാളുകളെ....
റാന്നി പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ ഏഴാം ക്ലാസുകാരി അഭിരാമിയുടെ വിയോഗം നാടിന് നൊമ്പരമായത് 2022 സെപ്തംബറിലാണ്. സംഭവ ദിവസം രാവിലെ പാൽ വാങ്ങാനായി പോയ അഭിരാമിയെ റോഡിൽ വച്ച് നായ കടിക്കുകയായിരുന്നു. കാലിൽ കടിയേറ്റ് നിലത്ത് വീണ അഭിരാമിയുടെ കണ്ണിലും മുഖത്തും നായ കടിച്ചു. കുട്ടിയെ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അവിടെ ഡോക്ടറില്ലാത്തതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. മൂന്ന് ഡോസ് വാക്സിനെടുത്ത് മടങ്ങിയ കുട്ടി അടുത്ത വാക്സിനെടുക്കുന്നതിന് മുമ്പേ ക്ഷീണിതയായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
റാന്നി പെരുനാട് ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷ്, രജനി ദമ്പതികളുടെ മകളാണ്. സഹോദരൻ : കാശിനാഥൻ.
ഈ സംഭവത്തിന് ശേഷം തെരുവ് നായ ശല്യം കുറയ്ക്കാൻ അധികൃതർ വിവിധ പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഒന്നും ഫലവത്തായിട്ടില്ല.
.