aidpost-
നിലവിലുള്ള എയിഡ് പോസ്റ്റ് കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലികൾ ആരംഭിച്ചപ്പോൾ

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ കാലപ്പഴക്കംചെന്ന പൊലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നു. 20 വർഷത്തോളം പഴക്കമുള്ള എയ്ഡ് പോസ്റ്റ് പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് പുനർനിർമ്മിക്കുന്നത്. ഇട്ടിയപ്പാറ പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സാമൂഹ്യവിരുദ്ധ ശല്യം കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുമ്പ് റാന്നി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തി താത്കാലിക എയ്ഡ് പോസ്റ്റ് നിർമ്മിച്ചത്. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതുവരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു മുറിയിൽ എയ്ഡ് പോസ്റ്റ് താത്കാലികമായി പ്രവർത്തിക്കുമെന്ന് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അറിയിച്ചു.