minister
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു.

റാന്നി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ സംസ്ഥാനത്ത് കർഷകർക്ക് പങ്കാളിത്തോടെയുള്ള കാപ്‌കോ എന്ന കമ്പനി ജനുവരിയോടെ യാഥാർത്ഥ്യമാകുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. റാന്നി പഴവങ്ങാടി പഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കർഷകർ വിളയിച്ചെടുക്കുന്ന വിളയിൽ നിന്ന് ഉണ്ടാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മെച്ചം കർഷകന് ലഭിക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്താനാണ് കർഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സർക്കാർ രംഗത്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ റാന്നിയിലെ മുതിർന്ന കർഷകനായ കെ.യു. തോമസിനെ മന്ത്രി ആദരിച്ചു.അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, മുൻ എം.എൽ.എ രാജു ഏബ്രഹാം, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ എം.വി.വിദ്യാധരൻ, പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ്, ജെസി അലക്സ്, എ.എസ്. സുജ, അന്നമ്മ തോമസ്, ഷെർലി ജോർജ്, സീമ മാത്യു, വി.സി ചാക്കോ,എം.ജി. ശ്രീകുമാർ, ജോയ്സി ചാക്കോ, സൗമ്യ ജി.നായർ, റൂബി കോശി, ഷൈനി പി മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ബ്രില്ലി ബോബി ഏബ്രഹാം, ബിനിറ്റ് മാത്യു, ജിജി വർഗീസ്, ബിജി വർഗീസ്, നിഷ രാജീവ്, ആലിച്ചൻ ആറൊന്നിൽ, എ.ഡി. ഷീല, സാറാ.ടി.ജോൺ, മഞ്ജുള മുരളികൃഷ്ണൻ, മീന മേരി മാത്യു,കെ.കെ.സുരേന്ദ്രൻ, എ.ജി.ഗോപകുമാർ, ആനന്ദൻപിള്ള,സോമൻ ഇളപ്ലാംശേരിൽ,പാപ്പച്ചൻ കൊച്ചുമേപ്രത്ത്,തോമസ് മാത്യു, ടി.ജെ.ഫിലിപ്പ്, ടി.എം.പ്രസാദ് സാംസൺ ബേബി, എ.കെ.ഷജാദ്,കുരുവിള സ്‌കറിയ,മുഹമ്മദ് മഹാദ്, ബി. കനകമണി,കൃഷി ഓഫീസർ എം.ടി. മുത്തുസ്വാമി തുടങ്ങിയവർ പങ്കെടുത്തു.