
പത്തനംതിട്ട : അന്ധവിശ്വാസത്തിനും അനാചാരത്തിനും അടിമപ്പെട്ടുപോകാതെ യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് ലക്ഷ്യമിട്ടു കൊണ്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന വായനോത്സവത്തിന്റെ ജില്ലാതല എഴുത്തുപരീക്ഷ ഇന്ന് രാവിലെ പത്തിന് പത്തനംതിട്ട തൈക്കാവ് ഗവ. എച്ച്.എസ്.എസിൽ നടക്കും. മുതിർന്നവരുടെ വായനമത്സരം രണ്ട് തലങ്ങളിലായി ഗ്രന്ഥശാലകളിൽ നടത്തി താലൂക്ക്തല മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ജില്ലാതല മത്സരവും നടക്കും. മൂന്ന് തലത്തിലും ആദ്യ രണ്ട് സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.