agri

തിരുവല്ല: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ പ്രകൃതി കൃഷി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം നിർവഹിച്ചു. ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ മുഖ്യപ്രഭാഷണവും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ വിവിധ പദ്ധതികളുടെ വിശദീകരണവും നടത്തി. വിനോദ് മാത്യു,​ ഓമന കുമാർ,​ ഗായത്രി എസ് എന്നിവർ നേതൃത്വം നൽകി