
കൊവിഡിന്റെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശബരിമല നട തുറന്നപ്പോൾ ഭക്തർക്ക് സുഗമ ദർശനം. നിയന്ത്രണങ്ങളില്ലാതെ തീർത്ഥാടനം നടത്തി വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞതിൽ ദേവസ്വം ബോർഡിന് ആശ്വസിക്കാം. തീർത്ഥാടകരുടെ തിരക്കേറുമെന്ന് മുൻകൂട്ടി കണ്ട് നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം വിപുലമാക്കി. വെർച്വൽ ക്യൂവിലൂടെ ദിവസം 90,000 പേർക്ക് ദർശനം നടത്താൻ അവസരം നൽകി. പുതിയ ക്രമീകരണങ്ങൾ വിജയകരമാണെന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുന്നു. മണ്ഡലകാലത്ത് 31ലക്ഷം തീർത്ഥാടകർ ദർശനം നടത്തി. നട വരവ് 222.98 കോടി. കൊവിഡിന്റെ രണ്ടു വർഷക്കാലത്ത് വരുമാനം കുറഞ്ഞതിലൂടെ സാമ്പത്തിക ഞെരുക്കത്തിലായ ദേവസ്വം ബോർഡ് കര കയറുന്ന സ്ഥിതിയായി.