camp
സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : സഹവാസക്യാമ്പുകൾ അറിവും സാമൂഹ്യബോധവും വളർത്താൻ ഉപകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ചങ്ങാതിക്കൂട്ടം സഹവാസക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ഡി. സജി അദ്ധ്യക്ഷനായിരുന്നു. അടൂർ ബി.പി.സി ബിജു ജോൺ , ദിവ്യ റെജി മുഹമ്മദ്, മഹേഷ് കുമാർ, ശ്രീജ. എം, സൗദാമിനി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.