തിരുവല്ല: ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് സൊസൈറ്റി പുഷ്പമേളയോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം ജനുവരി രണ്ടിന് കുറ്റപ്പുഴ മാർത്തോമാ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിക്കും. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാവിലെ 9മുതൽ 12വരെയാണ് മത്സരങ്ങൾ.എൽ.കെ.ജി. മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് വിവിധ തലങ്ങളിലാണ് മത്സരം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രവും നേരിട്ടെത്തുന്നവർ വയസ് തെളിയിക്കുന്ന ഐഡി.കാർഡും കൊണ്ടുവരേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961593744, 9446355089.