
കോന്നി ഗവ. മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ജില്ലയ്ക്ക് അഭിമാന നിമിഷമായിരുന്നു. 100 സീറ്റാണ് ആദ്യ ബാച്ചിന് ലഭിച്ചത്. ഈ വർഷം എം.ബി.ബി.എസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷൻ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കും. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരംഭിച്ചിരുന്നു