തുമ്പമൺ: തുമ്പമൺ മർത്തമറിയം ഭദ്രാസനദേവാലയത്തിന്റെ പെരുനാൾ ജനുവരി 1 മുതൽ 18 വരെ നടക്കും. 1 ന് രാവിലെ 10 ന് വികാരി റവ.ജോർജ്ജ് വർഗ്ഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്‌കോപ്പാ കൊടിയേറ്റ് കർമ്മം നടത്തും. ഉച്ചയ്ക്ക് 1.30 ന് ഭദ്രാസന ബാല-ബാലികാ സംഗമവും ബാലദിനാഘോഷവും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും, വൈകിട്ട് 5.30 ന് സ്‌തേഫാനോസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് എസ് .എസ് നഗറിൽ കൊടിയേറ്റ്. 2,3,4, തീയതികളിൽ സന്ധ്യാ നമസ്‌ക്കാരത്തിനു ശേഷം വലിയകുരിശിങ്കലേക്ക് പ്രദക്ഷിണം 5 ന് വൈകിട്ട് 7 ന് വി.വി. ജോസ് കല്ലട അവതരിപ്പിക്കുന്ന കഥാപ്രസംഗം, 6 ന് ദനഹാപെരുന്നാൾ, ജനുവരി 7 ന് രാവിലെ 10 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. 8 ന് ഉച്ചയ്ക്ക് 2.30 ന് കുടുംബസംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. 9 ന് സ്‌തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ വൈകിട്ട് 7 ന് അമ്പലക്കടവ് സെന്റ് മേരീസ് കുരിശടിയിലേക്ക് പ്രദക്ഷിണം, 10,11,12 തീയതികളിൽ നടക്കുന്ന വചന ശുശ്രൂഷക്ക് റവ.ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പാ, .ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി, ഫാ. പി കെ ഗീവർഗ്ഗീസ് കല്ലൂപ്പാറ എന്നിവർ നേതൃത്വം നൽകും. 13 ന് രാവിലെ 10.30 ന് ഭദ്രാസന മർത്തമറിയം വനിതാസംഗമം .ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്യും. 14 ന് രാവിലെ 9ന് അഖില മലങ്കര സംഗീത മത്സരം, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 15 ന് വൈകിട്ട് 6.30 ന് കലാസന്ധ്യ, 16 ന് രാവിലെ പത്തിന് ഭദ്രാസന അത്മായ നേതൃസംഗമം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും, 17 ന് ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബ്ബാന, ഉച്ചക്ക് 2.30 ന് ചെണ്ട- ബാന്റ് ഡിസ്‌പ്ലേ, 18 ന് ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ അഞ്ചിൻമേൽകുർബ്ബാന, വൈകിട്ട് 7.30 ന് ബൈബിൾ നാടകം .ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി . റവ.ജോർജ്ജ് വർഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്‌ക്കോപ്പ, ജനറൽ കൺവീനർ ഷിബു.കെ എബ്രഹാം, അസി.വികാരിമാരായ ഫാ.സി.കെ തോമസ്, ഫാ.ഗ്രിഗറി വർഗീസ് ഡാനിയേൽ, ട്രസ്റ്റി ജോർജ് മാത്യു, സെക്രട്ടറി പി.ജി സാംകുട്ടി പബ്ലിസിറ്റി കൺവീനർ ജോബി ജോൺ പണ്ടകശാല എന്നിവർ അറിയിച്ചു.