 
അടൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പഴകുളം അജ്മൽ ഭവനിൽ ഷഫീഖ് (48) നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2017ലാണ് ഷഫീഖ് ഭാര്യയായ റജീനയെ കുത്തികൊലപ്പെടുത്തിയത്, തുടർന്ന് ഇയാളെ ജയിലിൽ അടച്ചെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ നിന്നാണ് അറസ്റ്റുചെയ്തത്. അടൂർ പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ മനീഷ്.എം,, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.