പന്തളം: പന്തളത്തെ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹായിരുന്ന പരേതനായ ജയപ്രകാശിന്റെ കുടുംബം സി.പി.എമ്മിൽ ചേർന്നു. . ബാലഗോകുലം മണ്ഡലം സെക്രട്ടറിയും വ്യാസ വിദ്യാപീഠം സ്‌കൂളിന്റെ സ്ഥാപക സെക്രട്ടറിയും കൂടിയായിരുന്ന ജയപ്രകാശിന്റെ ഭാര്യ സി.രേഖ, മകൻ അഖിൽ പ്രകാശ് എന്നിവരാണ് പാർട്ടിയിലെത്തിയത്. ബി.ജെ.പി. നാലാം ബൂത്ത് പ്രസിഡന്റ് കന്നു കെട്ടിൽ എ.കെ.യശോധരനും സി.പി.എമ്മിൽ ചേർന്നു. ഇവരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ സ്വീകരിച്ചു. ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ , ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ , ഇ.ഫസൽ, എസ്.കൃഷ്ണകുമാർ, എം.ബൻസ്, മുണ്ടയ്ക്കൽ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.