1

മല്ലപ്പള്ളി :സുരക്ഷാ ക്രമീകരണങ്ങളോ ഉദ്യേഗസ്ഥ കൂട്ടായ്മയോ ഇല്ലാതെ നടത്തിയ മോക്ഡ്രില്ലിലാണ് ബിനുവിന്റെ ജീവൻ പൊലിഞ്ഞത്. ബിനുവിനെ തലേദിവസമേ അധികാരികൾ മോക്ഡ്രില്ലിൽ ഏർപ്പെടുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.യാദൃശ്ചികമായി എത്തിയവരാണ് ബാക്കി മൂന്നു പേരും.ഇവർക്ക് നൽകിയ നിർദ്ദേശം വെള്ളത്തിൽ വീഴുന്നതായി അഭിനയിക്കണമെന്നാണ്. ഈ സമയം രക്ഷാപ്രവർത്തകർ ബോട്ടിൽ എത്തി രക്ഷപ്പെടുത്തുകയും തുടർന്ന് സ്ട്രക്ചർ ഉപയോഗിച്ച് ആംബുലൻസിൽ എത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു . പക്ഷേ പ്രാഥമിക ശുശ്രൂഷയ്ക്ക് ആവശ്യമായ സംവിധാനം പോലുമില്ലാതെയാണ് അധികൃതർ എത്തിയതെന്ന് മോക് ഡ്രില്ലിൽ പങ്കെടുത്തവരിൽപ്പെട്ട മുൻകല്ലുപ്പാറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ പറയുന്നു. മോൻസി കുര്യാക്കോസ്, ജിജോ മാത്യു എന്നിവരായിരുന്നു മറ്റുരണ്ടുപേർ. ബിജു നൈനാൻ ബോട്ടിൽ നീന്തി കയറുമ്പോൾ ബിനു വെള്ളത്തിലേക്ക് താഴുകയായിരുന്നു. ഈ സമയം ഫയർഫോഴ്സിന്റെ ബോട്ട് തകരാറിലായി. നാല് ബോട്ടുകളുമായാണ് അധികൃതർ എത്തിയതെങ്കിലും ഒരെണ്ണം മാത്രമാണ് നദിക്ക് സമീപം എത്തിച്ചത് . പിന്നീട് ഇത് ചുമന്നുകൊണ്ടു വരികയായിരുന്നു. 30 മിനിറ്റുകൾക്ക് ശേഷമാണ് ബിനുവിന്റെ ശരീരം നദിയിൽ നിന്ന് കണ്ടെടുക്കാനായത്.

------------------

സാധാരണ ദുരന്തം കൺമുമ്പിൽ കണ്ടിട്ടും രക്ഷപ്പെടുത്താൻ കഴിയാത്ത ഫയർഫോഴ്സ് ജീവനക്കാർ എങ്ങനെയാണ് പ്രളയ ദുരന്തത്തിന് സുരക്ഷ ഒരുക്കുന്നത്.

ബിജു നൈനാൻ

കല്ലുപ്പാറ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

------------------

മോക്ഡ്രിൽ ദുരന്തമാകുമെന്ന് കരുതിയില്ല.പരിശീലനവുമായി ബന്ധപ്പെട്ട ഡ്രാമയുടെ ഭാഗമായിട്ടാണ് ആദ്യം കരുതിയത് .

ഹബീബ് റാവുത്തർ

കൊച്ചുപുരക്കൽ പടുതോട്