തിരുവല്ല: ട്രാവൻകൂർ റിഹാബിലിറ്റേഷൻ പാലിയേറ്റിവ് കെയറിന്റെ 2023ലെ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഒയിൽ പാം ഇന്ത്യ ചെയർമാനും റ്റി.ആർ.പി.സി. ചെയർമാനുമായ എം.വി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഡി. സജി, തിരുവല്ല റുറൽ ഫാർമേഴ്സ് സൊസെറ്റി പ്രസിഡന്റ് അഡ്വ.കെ.ജി.രതിഷ് കുമാർ, റ്റി.ആർ.പി.സി.ഡയറക്ടർ ബോർഡംഗങ്ങളായ എം.മധു, അരുൺ കെ.എസ്. മണ്ണടി, പി.എസ് റജി, ജി.ബൈജു, ബെൻസി തോമസ്, എ.ദിപ കുമാർ, അജയൻ പന്തളം എന്നിവർ പ്രസംഗിച്ചു.