മല്ലപ്പള്ളി : മോക്ഡ്രില്ലിൽ പങ്കെടുത്ത ബിനു സോമന്റെ മരണം വേണ്ടത്ര മുൻ കരുതൽ എടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.30 ന് മല്ലപ്പള്ളി താലൂക്ക്‌ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തുവാൻ തീരുമാനിച്ചു. കുടുംബത്തിന് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും, സഹോദരിക്ക് സർക്കാർ ജോലി കൊടുക്കണമെന്നും യോഗം അവശ്യപ്പെട്ടു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.