അങ്ങാടിക്കൽ തെക്ക്: അങ്ങാടിക്കൽ തെക്ക് സഹൃദയാ കായിക കലാസമിതിയുടെയും കൊടുമൺ പബ്‌ളിക്ക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും വാർഷികവും ഇന്ന് നടക്കും. രാവിലെ പത്തുമുതൽ കായിക മത്സരവും വൈകിട്ട് 6.30ന് വാർഷികാഘോഷവും പി.കെ.പ്രഭാകരൻ അദ്ധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനവും പുതുവത്സരസന്ദേശവും നിർവഹിക്കും.ബിജു കോയിക്കലേത്ത്, സത്യൻ തോമല്ലൂർ, ബീന പ്രഭ,കെ.കെ.ശ്രീധരൻ, കൊടുമൺ ഗോപാലകൃഷ്ണൻ, അഡ്വ.ആർ.ബി.രാജീവ്കുമാർ, എൻ.ആർ.പ്രസാദ്, ശ്യാം ജെ.എന്നിവർ സംസാരിക്കും. ജയൻ അങ്ങാടിക്കൽ, രാധു പുനലൂർ, അങ്ങാടിക്കൽ രാജൻ, ഷിബു പി.എസ്.,ഗീത,ബബിതാ സ്മിതിൻ എന്നിവരെ ആദരിക്കും.വാർഡു മെമ്പർ ജിതേഷ് കുമാർ സമ്മാനദാനം നടത്തും. രാത്രി 9 മുതൽ ഗാനമേള.