 
അടൂർ : പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടത്തിയ കഥാ ശില്പശാല സമാപിച്ചു. സമാപന സമ്മേളനം ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ജോയിന്റ് സെക്രട്ടറി ജയ അജിത്, വൈസ് പ്രസിഡന്റ് ശൈലജ കുമാരി, രാജേഷ് ഓമല്ലൂർ, ജോൺസൻ കീപ്പള്ളിൽ, രഘുനാഥ് കുളനട, മഞ്ജു വിനോദ് എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരായ കെ.എസ്. രതീഷ്, ഷാഹിന കെ. റഫീഖ്, രമേശൻ മുല്ലശേരി, അരുൺ എഴുത്തച്ഛൻ, എം. പ്രശാന്ത്, കെ.എൻ. ശ്രീകുമാർ, ഡോ. സ്നേഹ ജോർജ് പച്ചയിൽ, കെ. രാജഗോപാൽ, ശശികുമാർ പന്തളം, ഡോ. ലിബൂസ് ജേക്കബ് എബ്രഹാം, അനിൽ വള്ളിക്കോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.